നാലു പതിറ്റാണ്ട് മുൻപ് എളിയ തോതിൽ തുടങ്ങിയ ക്രൈസ്‌തവ കൂട്ടായ്മ ഇന്ന് ഡാളസിലെ വിവിധ ക്രൈസ്‌തവ സഭാ വിഭാഗങ്ങളെ ഒരു ചരടിൽ കോർത്തിണക്കുന്ന കേരള എക്കുമാനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് ഡാളസ് (കെ. ഇ. സി. എഫ്) എന്ന ബൃഹത്തായ പ്രസ്ഥാനമായി വളർന്നിരിക്കുന്നു. ഡാളസിലെ സെൻറ് ലുക്ക് യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിൽ 1979 ഡിസംബർ 26 നു വൈകുന്നേരം 4 മണിക്ക് ഡാളസ് ഫോട്ടവർത്തലുള്ള ഏകദേശം അറുപതില്പരം ആളുകളിൽ സംഘടിച്ചു തുടങ്ങിയ യുണൈറ്റഡ് ക്രിസ്റ്റിമസ് കരോൾ എന്ന പ്രസ്ഥാനമാണ് കെ. ഇ. സി. എഫ് ആയി വളർന്നു പന്തലിച്ചത്. കേരളത്തിൽ നിന്നു കുടിയേറി പാർത്ത മൂന്ന് എപ്പിസ്കോപ്പൽ ക്രിസ്‌തീയ സഭകളുടെ കുട്ടയിമയായിട്ടായിരുന്നു (ഓർത്തഡോക്സ്, മാർത്തോമ, സി.എസ്. ഐ) തുടക്കം. യുണൈറ്റഡ് ക്രിസ്തുമസ് കരോൾ പിന്നീട് എല്ലാവർഷവും നടത്തുവാൻ തീരുമാനിച്ചു. 2001 ഏപ്രിൽ ഒന്നിന് കൂടിയ ജനറൽ ബോഡി യോഗമാണ് ഈ പ്രസ്ഥാനത്തെ കേരള എക്കുമാനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് ഡാളസ് (കെ . ഇ . സി .ഫ് ) എന്ന് നാമകരണം ചെയ്‌തത്.വെറും മൂന്ന് സഭകളുടെ പ്രതിനിധികൾ ചേർന്ന് ആരംഭം കുറിച്ച ഈ ക്രിസ്‌തീയ കൂട്ടായ്മ ഇപ്പോൾ വിപുലപ്പെട്ടിരിക്കുന്നു. മലങ്കര ഓര്ത്തഡോസ്, മാർത്തോമ, സി. എസ്. ഐ, മലങ്കര ജാക്കോബൈറ്റ്, സീറോ മലബാർ കാത്തലിക്, മലങ്കര കാത്തലിക്, ക്നാനായ കാത്തലിക്, ജാക്കോബൈറ്, ഇവാഞ്ചലിക്കൽ ചർച് എന്നീ സഭകളിൽപ്പെട്ട 21 ദേവാലയങ്ങൾ ഈ കൂട്ടായ്മയുടെ ഭാഗമാണ്.
ദൈവത്തിന്റെ അളവറ്റ കൃപയാലും അനുഗ്രഹത്താലും ഈ പ്രസഥാനത്തിന്റ്റെ ആരംഭം മുതൽ ഇന്നോളം ഇതിൽ പ്രവർത്തിക്കുവാൻ ദൈവം തന്ന അനുഗ്രഹങ്ങൾക്കായി സ്തോത്രം സമർപ്പിച്ചുകൊണ്ട്
സസ്നേഹം,
അലക്സ് അലക്സാണ്ടർ
(ജനറൽ സെക്രട്ടറി )
താഴെ പറയുന്ന മൂന്ന് കാര്യങ്ങളാണ് ഈ പ്രസ്ഥാനത്തിന്റെ കാതലായ ഉദ്ദേശങ്ങൾ.
പര്സപരസ്നേഹം, വിശ്വാസം, ഒത്തൊരുമ എന്നിവ വളർത്തുക
മാർത്തോമശ്ളീഹായാൽ സ്ഥാപിതമായ ക്രിസ്‌തീയ അടിത്തറയുടെ പൗരാണിക മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സഭകളെ ഒരു കുടകിഴിൽ അണിനിരത്തുക.
എക്കുമാനിക്കൽ ക്രിസ്‌തുമസ് ന്യൂ ഇയർ പ്രോഗ്രാം, എക്കുമാനിക്കൽ ത്രിദിന കൺവെൻഷൻ, എക്കുമാനിക്കൽ വേൾഡ് ഡേ പ്രയർ എന്നിവ കൂടാതെ മറ്റു ക്രിസ്‌തീയ കൂട്ടായിമകളിൽ പരസ്പരം സഹകരിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ
വളർന്നുവരുന്ന യുവതലമുറയെ തനതായ ക്രിസ്‌തീയ വിശ്വാസങ്ങളിലും ആചാരങ്ങളിലും പിന്തുടർച്ചക്കാരായി വളർത്തുക.